ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു. കുറച്ചു
ദിവസത്തെ അവധി ആസ്വദിച്ചതിനു ശേഷം പഠനത്തിലേക്ക് ഉള്ള മടക്കയാത്ര.
ഒൻപതു മണിക്ക് ആരംഭിച്ച ക്ലാസ്സിൽ ചിരിച്ച മുഖത്തോട് കൂടി ജോജു സർ ഞങ്ങളെ സ്വാഗതം ചെയ്തു ഞങ്ങളുടെ ക്ലാസ്സിലെ ബാക്കികൂട്ടികൾ സെമിനാർ പ്രസന്റേഷൻ നടത്തി അതിൽ എടുത്ത് പറയേണ്ടത് അൻസിയുടെ പ്രസന്റേഷൻ ആയിരുന്നു വളരെ
മികച്ച അവതരണവും സ്ലൈഡുകളും ആയിരുന്നു അൻസിയുടേത്.
ക്ലാസ്സിന്റെ അവസാനം സർ റിവിഷൻ എന്ന നിലയ്ക്ക് ഇന്ന് സെമിനാർ എടുത്ത ഭാഗത്തുനിന്ന് ചിലചോദ്യങ്ങളും ചോദിച്ചു
അടുത്ത് പത്തരയോടുകൂടി ജിബി ടീച്ചർ ക്ലാസ്സെടുത്തു ജോസീനയുടെ പ്രാർത്ഥനോട് കൂടിയാരംഭിച്ച മനോഹരമായ ക്ലാസ്സ്
ജീവിതചക്രമെന്നൊരുപദം
ആ പ്രാർഥനയിൽ കടന്നുവന്നിരുന്നു
ചക്രത്തെ ഒരാളുടെ വ്യക്തിത്വത്തോടെങ്ങനെ ഉപമിക്കാമെന്നുള്ള ടീച്ചറിന്റെ ചോദ്യത്തിന് പല ഉത്തരങ്ങൾ ഉരുണ്ടുവന്നു.
ജീവിതയാത്ര ഒരുചക്രം പോലെയാണ്
ശിശുവിൽ നിന്ന് വിദ്യാർഥിയായും അവനിൽ നിന്നൊരു പൗരനായും അവസാനം ജീവിതപദങ്ങളെല്ലാമുൾകൊണ്ട്
ഒരു വയോധികനായും മാറുന്നു
ഇത് പോലെതന്നെയാണ്
ചക്രത്തിന്റെ സഞ്ചാരപഥവും സൈക്ലിക്കാണ്
ഉരുണ്ടുരുണ്ട് ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കും
അതായിരുന്നു വേറൊരു അഭിപ്രയം
മുന്നോട്ട് പോയാൽമാത്രംപോര
കടിഞ്ഞാൺ നമ്മുടെ കൈയിലായിരിക്കണം
വേണ്ടിവന്നാൽ സടൺ ബ്രേക്കിട്ട്
പിന്നിലേക്കെടുക്കാനും അതുപോലെ
ഏതു വഴിയിൽ കൂടിയും അനായാസമായി മുന്നോട്ട് പോകാനുള്ള ചാരുതയും
വേണമെന്നായിരുന്ന വേറൊരുഅഭിപ്രായം
അപകടങ്ങളുണ്ടാക്കതെ സൂക്ഷിക്കണം
എന്ന് വേറൊരുമിടുക്കി പറഞ്ഞു.
ജിബി ടീച്ചർ അതിനുശേഷം
ഞങ്ങളോട് പറഞ്ഞു Empowered Self is the Greatest Wealth.
Self-love is very essential and ma'am quoted
"If you are not loving your body and mind, Life willLaugh at you..."
"If you are empowering your body and mind, Life will Smiles at you..."
"If you are making use of your body and mindwisely, Life will Salutes you....."
ഈയൊരു Quote ഇന്റെ
അടിസ്ഥാനത്തിൽ ഒരു ആക്ടിവിറ്റി
No comments:
Post a Comment