Wednesday, 13 January 2021

മഴയിൽ☔☔☔ 13/01/2021

ഇന്ന് ഒരു നല്ല ദിവസം ആയിരുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്നും തുടർന്നു.  അതിരാവിലെ ചെറുമഴ പെയ്യുന്നുണ്ടായിരുന്നു, കണ്ണുതിരുമി മടിച്ചു മടിച്ചെഴുന്നേറ്റു, തുറന്നിട്ട ജാലകത്തിലൂടെ തൂവാനം അകത്തേക്ക് വിശി.
അല്പനേരം അഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. പച്ച പുല്ലുകൾ വെള്ളത്തുള്ളികൾ വഹിക്കുന്നത് എനിക്ക് കാണാം, ഇലകളീറൻ അണിഞ്ഞ് നിൽക്കുന്നു. 
ഇന്നലത്തെ മഴയുടെ ബാക്കിയായി തെങ്ങോലകൾക്കിടയിൽ തങ്ങി നിന്ന വെള്ളം തടിയിലൂടെ താഴേക്ക് ചാടുന്നു അത് ചുറ്റുമുള്ള കുറുങ്കാടിൽ മറയുന്നു.
താഴത്തെ പടികൾക്കടിയിലൂടെ ഊറ്റിൽ നിന്നുള്ള വെളളം പായൽ പിടിച്ച കല്ലുകളിലൂടെ ഉരുണ്ടൊഴുകുന്നുണ്ടായിരുന്നു.

ഇവ മഴയുള്ള ഒരു രാത്രിക്ക് ശേഷമുള്ള പകലിലെ പതിവ് കാഴ്ച്ചകളാണ്. സൂര്യന്റെ സാന്നിധ്യത്താൽ ആകാശം തെളിഞ്ഞിട്ടുണ്ടെങ്കിലും കാർമേഘങ്ങളാൽ സ്വയം മൂടി ഉറങ്ങാൻ അവൻ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു.

സമയം കടന്നുപോയി. വൈകുന്നേരം ആയപ്പോഴേക്കൂം മഴ അവളുടെ എല്ലാ ജോലികളും പൂർത്തിയാക്കി അലറിപ്പാഞ്ഞു വന്നു. പതിവിലും നേരത്തെ ഇരുട്ടായി. 
ചുറ്റിതിരിയുന്ന ചിന്തകളും മധുരമുള്ള മഴയും അങ്ങനെ ഒരു ദിവസം കൂടി എന്നിൽ നിന്ന് കൊണ്ടുപോയി. 
ഇനി നാളെ, ഇന്നത്തെ മഴയിൽ ജനിച്ച പുതുനാമ്പുകൾ എന്റെ കൂടെ കണ്ണുച്ചിമ്മി ഉണരുമായിരിക്കൂം

7 comments: