Friday, 19 February 2021

18/ 02/ 2021 കുതിര വെള്ളം കുടിച്ചോ അതോ കുതിര വെള്ളം കുടിപ്പിച്ചോ??😂😂😂

അലങ്കരിച്ച് ഭംഗിയായായൊരു ദിവസം, പ്രാർഥനയ്ക്കു ശേഷം യോഗ ക്ലാസിലേക്ക് കടന്നു. കഴിഞ്ഞ ക്ലാസ്സുകളിലായി പഠിപ്പിച്ച യോഗാസനങ്ങളും പിന്നെ പുതിയതായി കുറച്ച്  യോഗയുടെ ബാലപാഠങ്ങളും സാർ പകർന്നു തന്നു. 
അടുത്ത ക്ലാസ് മായി ടീച്ചറുടേതായിരുന്നു സ്കൂൾ ഓഫ് ഫിലോസഫിയിലെ മൂന്നാമത്തെ സ്കൂളായ റിയലിസത്തെ കുറിച്ചാണ് ടീച്ചർ ക്ലാസെടുത്തത്. ഐഡിയലിസത്തിൽ നിന്നും നാച്ചുറലിസത്തിൽനിന്നും കുറച്ചു കാര്യങ്ങൾ ഉൾക്കൊണ്ട് എന്നാൽ അവയിൽനിന്നും പുതുമ നിലനിർത്തുന്ന ഒരു സ്കൂൾ ഓഫ് ഫിലോസഫിയാണ് റിയലിസം.
റിയലിസത്തെ പിതാവ് എന്ന് അറിയപ്പെടുന്നത് അരിസ്റ്റോട്ടിൽ ആണ്.
ഫിലോസഫി ഓഫ് കോമൺസെൻസ് എന്നാണ് റിയലിസത്തെ കുറിച്ച് പറയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൻറെ ഫിലോസഫി ആണ് റിയലിസം. കാണുന്നത് മാത്രമല്ല സത്യം, നമുക്ക് കാണാനാകാത്ത ഒരുപാട് കാര്യങ്ങൾ ഇന്നും ഈ മായാപ്രപഞ്ചത്തിൽ നിലനിൽക്കുന്നു എന്നും റിയലിസം പറയുന്നു.


അടുത്ത ക്ലാസ്സ് ആന്സി ടീച്ചറുടെ ആയിരുന്നു
ടീച്ചർ ലാംഗ്വേജ് ഡെവലപ്മെൻറ് നെ കുറിച്ചാണ് പഠിപ്പിച്ചത്.

 ● Vygotsky-4 stages of language     
     development
 ● Noam Chomsky's theory of language 
     development. ( Babies absorb and understant rules of language through  Language Acquisition Device (LAD) within brain)

പുതിയൊരു അതിഥി ആണ് ഞങ്ങൾക്ക് മുന്നിൽ എത്തിയത്👉 അർച്ചന ടീച്ചർ😊.
ടീച്ചറുടെ ക്ലാസ് ഒരു പ്രത്യേക ശൈലിയിലായിരുന്നു. 

സ്കൂൾസ് ഓഫ് സൈക്കോളജിയെ കുറിച്ചാണ് ടീച്ചർ സംസാരിച്ചത്.
● STRUCTURALISM - PROPOSED BY WILLIAM
   WUNDT
● FUNCTIONALISM - PROPOSED BY WILLIAM JAMES
● BEHAVIOURISM
● SIGMOND FREUD'S SCHOOL OF  
    PSYCHOANALYSIS
● GESTALT SCHOOL
● HUMANISTIC SCHOOL
● EXISTENTIAL SCHOOL

അടുത്ത ഒരു മണിക്കൂർ രസകരമാക്കി മാറ്റിയത് ജിബി ടീച്ചറുടെ ക്ലാസ് ആയിരുന്നു.
ഒരു ഉത്തമ പുരുഷൻറെ ഗുണഗണങ്ങളെകുറിച്ച് ടീച്ചർ പറഞ്ഞു
  'അച്ഛനെ കൊല്ലുന്നവനും, ഗുരുവിനെ തോൽപ്പിക്കുന്നവനും
അമ്മയ്ക്കു കൊടുക്കാത്തവനും, ഭാര്യയ്ക്ക് കൊടുക്കുന്നവനും ആയിരിക്കണം'. 
പഠിക്കാൻ താല്പര്യം ഇല്ലാത്ത ഒരു വിദ്യാർത്ഥിയെ എങ്ങനെ പഠനത്തിലേക്ക് നയിക്കാം എന്നുള്ളതിന് ആസ്പദമാക്കിയായിരുന്നു ഇന്നത്തെ ക്ലാസ്. 

സൈക്കോളജി ക്ലാസ് ആണല്ലോ നമ്മുടെ ഓരോരുത്തരുടെയും സൈക്കോളജി എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ ആയി ടീച്ചർ ഒരു കൗതുകകരമായ ചോദ്യം ചോദിച്ചു കുതിര വെള്ളം കുടിക്കുന്നില്ല എങ്ങനെ നമുക്ക് ആ കുതിരയെ വെള്ളം കുടിപ്പിക്കാം??? ഇതുപോലെയാണ് നാം വിദ്യപകർന്നു കൊടുക്കുമ്പോൾ അത് സ്വീകരിക്കാൻ തയ്യാറാകാത്ത മാനസികാവസ്ഥയിലാണ് വിദ്യാർത്ഥി എങ്കിൽ അവനെ എങ്ങനെയാണ് രസകരമായി നമുക്ക് പഠനപ്രക്രിയ യിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരവും. വെള്ളം കുടിക്കാത്ത ഒരു കുതിരയെ വെള്ളം കുടിപ്പിക്കാൻ നമ്മൾ സ്വീകരിക്കുന്ന മാർഗങ്ങൾ പോലെ തന്നെയാണ് 
പഠനത്തിനോട് താൽപര്യമില്ലാത്ത വിദ്യാർത്ഥിയെ  അറിവിൻറെ
വഴിയിലേക്ക് നയിക്കുന്നതും. 
കൗതുകകരമായ ഉത്തരങ്ങളാണ് ഓരോരുത്തരും പറഞ്ഞത്.
ഏറ്റവും ഉത്തമമായ വിദ്യ സോൾട്ട് തത്വം ആയിരുന്നു.
കുതിരയ്ക്ക് ഏറ്റവും പ്രിയപ്പെട്ട
ഭക്ഷണമായ മുതിര കൊടുക്കുമ്പോൾ അതിൽ അല്പം ഉപ്പും കലർത്തി കൊടുക്കുകയാണെങ്കിൽ കുതിര ആവേശത്തോടെ കൂടി വെള്ളം കുടിക്കും. അതുപോലെതന്നെ കുട്ടിക്ക് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിൽ അവനെ ഏർപ്പെടുത്തുകയും, അതിലൂടെ അവൻ അറിയാതെ തന്നെ വിദ്യ പകർന്നു കൊടുക്കുകയും ചെയ്യുകയാണെങ്കിൽ ആ വിദ്യ ഒരിക്കലും മറക്കാതെ മനസ്സിൽ പതിയും, ഇങ്ങനെ അറിവ് പകർന്നു കൊടുക്കാൻ കെൽപ്പുള്ളവരാണ് ഉത്തമ അധ്യാപകർ
അടുത്തതായി ലൈബ്രറി ഹവർ ആയിരുന്നു എന്നാൽ ഞങ്ങളുടെ ടീച്ചറായ ഷൈനി ടീച്ചർ  ക്ലാസിലേക്ക് കടന്നുവരികയും, പ്രാർത്ഥന പറയുകയും അതിനോടൊപ്പം ഒരു മനോഹരമായ  ഉദ്ധരണിയും രണ്ടു പുതിയ വാക്കുകളും ഞങ്ങൾ പരിചയപ്പെട്ടു.

അവസാനത്തെ ഹവർ ക്ലബ്ബുകളിലേക്കുള്ള സെലക്ഷൻ പ്രോസസ് ആണ് നടന്നത്. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സാറിനെ നേതൃത്വത്തിലായിരുന്നു ക്ലബ്ബുകളുടെ രൂപീകരണം. Ek Bharat Shreshta Bharat, മീഡിയ ക്ലബ്ബിലും ഞാൻ അംഗത്വം സ്വീകരിച്ചു.




2 comments: