Wednesday, 2 June 2021

പുനർചിന്തയേകും ഭൂമിക്കു പുതുജീവൻ


"പുനർചിന്തയേകും ഭൂമിക്കു പുതുജീവൻ "


ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുക നല്ല കട്ടിയുള്ള വാചകം അല്ലെ? അതുപോലെ തന്നെ വളരെ പ്രയത്‌നം വേണ്ട ഒരു കാര്യം കൂടിയാണ് ഇത്. ഞാൻ ജീവിക്കുന്ന ഈ ഭൂമി എന്റെ മാത്രം ഭൂമി ഈ വാക്കുകളിൽ എന്തെങ്കിലും തെറ്റുണ്ടോ? കാണുന്ന മാത്രയിൽ ആദ്യം ഒന്നും തോന്നില്ല, പക്ഷെ ഈ ഒരു ചിന്ത പ്രശ്നമുളവാക്കുന്നതാണ്. ഭൂമി സർവ്വജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. വായിച്ചിട്ടില്ലേ...വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ.... പാമ്പും പല്ലിയും പഴുതാരയും എല്ലാം ഭൂമിയുടെ അവകാശികളാണെന്നേ... മനുഷ്യൻ മനുഷ്യനു വേണ്ടി മാത്രം ജീവിക്കുന്നു ആയിക്കോട്ടെ... പക്ഷെ മറ്റുള്ളവയുടെ ജീവിക്കാനും, വളരാനും, പ്രത്യുല്പാദനത്തിനും, ഭക്ഷണം കഴിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യത്തിൽ കടന്നുകയറി കാടും, പുഴയും,കടലുമെല്ലാം ഇല്ലാതാക്കുന്നത് ശരിയാണോ. ഈ കൊറോണ നമുക്കൊക്കെ എട്ടിന്റെ പണിയാണ് തന്നത്‌. എന്നാൽ പ്രകൃതിക്കോ,തീർത്തും ഒരു കായകല്പ ചികിത്സക്ക്  തുല്യം. രാജ്യത്തിൻറെ സുരക്ഷയ്ക്കായി പലരാസായുധങ്ങളും മറ്റും നാം കരുതി വച്ചിരുന്നില്ലേ....... എന്നന്നേക്കും തനിക്ക് നിലൽനിൽപ്പു നഷ്ടപ്പെടുമെന്ന തോന്നിയപ്പോൾ പ്രകൃതി തനിക്കായി തന്നെ നിർമ്മിച്ചെടുത്ത ജൈവായുധമാകാം ഈ കൊറോണ...... പ്രകൃതി തന്റെ പൂർവസ്ഥിതിയിൽ എത്തുമ്പോൾ അവൾ തന്നെ തിരിച്ചൊളിപ്പിച്ചോളും ഈ വില്ലനെ.  മനുഷ്യർ കിളികളെ പോലെ പാറിനടന്നപ്പോൾ വെട്ടിനശിപ്പിച്ചതും,തരിശാക്കിയതും, മാലിന്യം വലിച്ചെറിഞ്ഞതുമായ ഭൂമിയുടെ ഓരോ ഹൃദയഭാഗങ്ങളും ഈ സമയത്തു തളിരിട്ടു, പൂവണിഞ്ഞു, തെളിമയാർന്നു. 

ഇപ്പോൾ തിരിച്ചു കിട്ടിയ ഈ ആവാസവ്യവസ്ഥ തകിടം മറിഞ്ഞാൽ ഇനിയൊന്നുകൂടി പുനഃസ്ഥാപിക്കുക എന്നത് ഏറെ പ്രയാസമേറിയ കാര്യമാണ്. പരിണാമ ചില്ലയിൽ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന മനുഷ്യന് ചെയ്യാനാവാതെ പോയത് ചെറിയൊരു അണുവിനാൽ കഴിഞ്ഞിരിക്കുന്നു. ഇനിയത് നഷ്ടപ്പെടുത്താതെ നോക്കുക...

എനിക്ക് ചുറ്റുമുള്ള ജീവജാലങ്ങൾ 


ആവാസവ്യവസ്ഥ പുനർസ്ഥാപിക്കാം ഒരു ചെറു ചെടിയിൽ തുടങ്ങാം 



ഈ ഒരു ചെറിയ കണ്ണാടിപ്പാത്രത്തിനുള്ളിലെ തളിരുകൾക്കിടയിൽ തീർക്കപെടുന്നു പുതിയൊരു ജീവന്റെ വലകണ്ണികൾ 

"പുനർചിന്തയേകട്ടെ ഭൂമിക്കു പുതുജീവൻ "











No comments:

Post a Comment