Wednesday, 5 January 2022

ആദ്യ ദിനം : അധ്യാപിക പരിശീലനം January 6 2022

സ്കൂളിൽ എത്തിയപ്പോൾ മുതൽ ആനന്ദത്തിന്റെ നിമിഷങ്ങൾ.

 ഞങ്ങൾ 12 പേരടങ്ങുന്ന സംഘം ആണ് സ്കൂളിൽ എത്തിയത്.

 ഹെഡ്മിസ്ട്രസ് നിങ്ങളെ സ്കൂളിലേക്ക് സ്വീകരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ തരുകയും ചെയ്തു. ടീച്ചിംഗ് പ്രാക്ടീസ് തുടങ്ങുന്നതിനു മുന്നേ തന്നെ ഓരോരുത്തർക്കും സ്കൂളിലെ ഓരോ ടീച്ചർമാരെ അവരവരുടെ ക്ലാസും നൽകിയിരുന്നു. എനിക്ക് ജോജി മോൻ സർ ഇനെ ആണ് ലഭിച്ചത്.

ഇന്ന് പ്രത്യേകിച്ച് ഞങ്ങളിൽ ആർക്കും ക്ലാസുകൾ ഇല്ലായിരുന്നു. പകരം ടീച്ചർമാർ ഇല്ലാത്ത ക്ലാസ്സുകളിൽ പോയി അവിടെ കുറച്ചു നേരം ചിലവഴിച്ചു. ആ ക്ലാസിലെ കുട്ടികളെ പരിചയപ്പെടുകയും അവരോട് സംസാരിക്കുകയും ചെയ്തു. ഇതുവരെയുള്ള ഓൺലൈൻ ക്ലാസുകൾ ഒക്കെ എങ്ങനെയായിരുന്നു എന്ന ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചത് പലരും ഓൺലൈൻ ക്ലാസുകളിൽ കയറുന്നില്ല എന്നായിരുന്നു. കേറി യവർ ആകട്ടെ ക്ലാസ്സുകൾ ഓൺ ആക്കി വെച്ചതിനു ശേഷം മറ്റു മറ്റ് കാര്യങ്ങളിലേക്ക് പോവുകയാണ് ചെയ്യുന്നത്.

ബയോളജി സബ്ജക്ട് ഇഷ്ടമാണോ എന്ന് ചോദിച്ചു. പകുത്തിപേർക്കും ഇഷ്ടമാണ്. ബാക്കി ഉള്ളവരെ കൂടി ആ സബ്ജക്ട് ഇലേക് ചേർത്ത് നിർത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം.

 ഇനിയുള്ള ദിവസങ്ങളിൽ എല്ലാംതന്നെ ഉച്ചവരെ ക്ലാസുകൾ ഉള്ളൂ. ഉച്ചയ്ക്ക് ശേഷം ഞങ്ങൾ എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി.

No comments:

Post a Comment