Thursday, 21 January 2021

21/01/2021 അസത്യത്തിൽ നിന്നും സത്യത്തിലേക്കും, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും, മരണത്തിൽ നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ!

എന്നും ഒരേ രീതിക്കാണ് ഞാൻ ബ്ലോഗ് എഴുതുന്നത്.ഇന്ന് മലയാളത്തിൽ എഴുതിയാലോ? ആദ്യത്തെ ക്ലാസ് ഓപ്ഷണൽ ആയിരുന്നു.രാവിലെ എണീറ്റതു മുതൽ ഒരു പോസിറ്റീവ് വൈബ് ആയിരുന്നു അതുകൊണ്ടുതന്നെ മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിൻറെ ഒരു ഉദ്ധരണി
എഴുതിക്കൊണ്ടാണ് ക്ലാസിലേക്ക്
കടന്നത്.


മുൻവിധി, സ്ഥിരോത്സാഹം, ഈ രണ്ടു വാക്കുകളെ പറ്റി കൂടുതൽ അറിയാൻ ഇന്നത്തെ ക്ലാസ് കൊണ്ട് കഴിഞ്ഞു.

വിദ്യാഭ്യാസം എന്നു പറയുന്നത് എന്താണ്, എന്തിനാണ് നാം അത് നേടുന്നത് വ്യക്തിത്വവികസനത്തിന് എങ്ങനെ വിദ്യാഭ്യാസം സഹായകരമാകുന്നു, അതുവഴി സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ പറ്റി ആയിരുന്നു ആദ്യത്തെ
ചർച്ച. 
'Transformation of learning from a tripolar aspect to a pentameric aspect' -എന്നതിനെക്കുറിച്ചും ടീച്ചർ പറഞ്ഞു തന്നു.
ഇനിയുള്ള പാഠഭാഗങ്ങളെ
പറ്റി വിശദമായി അറിയാൻ ഏതൊക്കെ പുസ്തകങ്ങൾ ആണ് റഫർ ചെയ്യേണ്ടതെന്നും അറിഞ്ഞു.

തുടർന്നുള്ള ക്ലാസ് ആൻസി ടീച്ചറുടേതായിരുന്നു പുതുതായി ചേർന്ന കുറച്ചു കുട്ടികളെ ടീച്ചർ പരിചയപ്പെടുത്തി.
കഴിഞ്ഞ ഭാഗത്തിന്റെ തുടർച്ചയായി 

*Developmental tasks of a teenager
*Developmental Hazards
*Jean Piaget's theory of cognitive development അതിൽ വരുന്ന
*Assimilation, Accommodation, Schema, Equilibration എന്നിവയെ കുറിച്ചും പഠിപ്പിച്ചു.


ഒരു ചെറുപുഞ്ചിരിയോടെ അടുത്തതായി മായ ടീച്ചർ എത്തി.
വിദ്യാഭ്യാസത്തിന്റെ നിർവചനം ഇടുങ്ങിയതും വിശാലവുമായ വശങ്ങളിൽ വിശദീകരിച്ചു.

അദ്ധ്യാപകനും വിദ്യാഭ്യാസവും വിഷയത്തിലെ "വിദ്യാഭ്യാസത്തിന്റെ സാമൂഹ്യശാസ്ത്ര പ്രക്രിയ" എന്ന ആശയത്തെക്കുറിച്ചണ് ചർച്ച ചെയ്തത്.


വിദ്യാർത്ഥികൾ എങ്ങനെ പഠിക്കുകയും വളരുകയും ചെയ്യുന്നു എന്നതിനെ കുറിച്ചൊരു പ്രത്യയശാസ്ത്രം ടീച്ചർ പങ്കുവെച്ചു.....

"ശിഷ്യൻ ഗുരുവിൽ നിന്ന് നാലിലൊന്ന്, സ്വന്തം പരിശ്രമത്താൽ നാലിലൊന്ന്, സഹ ശിഷ്യന്മാരുമായി ചർച്ച ചെയ്തുകൊണ്ട് നാലിലൊന്ന്, സമയപ്രവാഹത്തിലൂടെ നാലിലൊന്ന് പഠിക്കുന്നു"

മഹാത്മാഗാന്ധി, ടാഗോർ, വിവേകാനന്ദൻ, ഡോ. എസ്. രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖരുടെ വീക്ഷണകോണുകളിൽ വിദ്യാഭ്യാസത്തെ കുറിച്ചുളള കാഴ്ചപ്പാട് എന്താണെന്ന്   മാം ഞങ്ങളോട് പങ്കുവെച്ചു.

ഓർത്തിരിക്കാം......

🔹“Education is the creation of sound mind in a sound body.” - Aristotle

🔹The highest education is that which does not merely give us information but makes our life in harmony with all existence - Rabindranath Tagore

🔹“True knowledge is not attained by thinking. It is what you are; it is what you become.” ― Sri Aurobindo 

5 comments: